കയ്പ്പമംഗലം നിയോജക മണ്ഡലത്തിന്റെ സർവ്വതല വികസന സ്പർശമായി സംസ്ഥാന ബജറ്റ്
കയ്പമംഗലം മണ്ഡലത്തിന്റെ വികസിത മുഖച്ഛായക്ക് മാറ്റ് കൂട്ടാൻ നിരവധി പദ്ധതികൾക്ക് തുക അനുവദിച്ച് സംസ്ഥാന ബജറ്റ് .
പെരിഞ്ഞനം പഞ്ചായത്ത് കമ്മ്യൂണിറ്റി തല സൗരോർജ ഉത്പാദനം പൈലറ്റ് പദ്ധതിക്ക് രണ്ടു കോടി, എറിയാട് പഞ്ചായത്ത് മുനയ്ക്കൽ ബീച്ചിനടുത്തുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ നിർമ്മാണ പ്രവൃത്തികൾക്ക് മൂന്നു കോടി,
മതിലകം പഞ്ചായത്തിലെ കൊടൂർ കലാസാംസ്കാരിക കെട്ടിട നിർമ്മാണത്തിന്റ 50 ലക്ഷം, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം നമ്പർ നവ ജോതി അങ്കണവാടി കെട്ടിട നിർമ്മാണത്തിന് 25 ലക്ഷം, എറിയാട് ഐടിഐയുടെ കെട്ടിട നിർമ്മാണത്തിന് 70 ലക്ഷം, എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അരണാലി പാലം നിർമ്മാണത്തിനായി 65 ലക്ഷം, എടത്തിരുത്തി പെരുമ്പടപ്പ് ജി എൽ പി എസ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് രണ്ടു കോടി. പെരിഞ്ഞനം കൊറ്റംകുളം നവീകരണത്തിനായി 50 ലക്ഷവും ബജറ്റിൽ അനുവദിച്ചു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് മുനക്കൽ ബീച്ചിലേക്കുള്ള വിവിധ റോഡുകളുടെ നിർമ്മാണത്തിനായി ഒരു കോടി, ശ്രീനാരായണപുരം പഞ്ചായത്തിൽ പൊരിബസാർ കല്ലുംപുറം എസ് സി കോളനി മുതൽ ആമണ്ടൂർ വരെ ഒരു കോടി, മണ്ഡലത്തിലെ കടൽത്തീരത്ത് ടെട്രോപാഡ്, ജിയോട്യൂബ്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണത്തിനായി 190 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
പെരിഞ്ഞനം പടിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം നിർമ്മാണത്തിനായി എട്ടു കോടി, എറിയാട് മുത്തപ്പൻ തറ ലിങ്ക് റോഡിന് അമ്പത് ലക്ഷം രൂപ, ശ്രീനാരായണപുരം പഞ്ചായത്തിലെ എം ആർ ത്രിമൂർത്തി മാസ്റ്റർ റോഡിന് 30 ലക്ഷം രൂപയും അനുവദിച്ചു.
കൂടാതെ കയ്പ്പമംഗലം ഗ്രാമപഞ്ചായത്തിലെ എൻഎച്ച് പള്ളിത്താനം റോഡിന് 30ലക്ഷം രൂപ, കയ്പ്പമംഗലം ഗ്രാമപഞ്ചായത്തിലെ എയർപോർട്ട് റോഡിന് 40 ലക്ഷം രൂപയും, എറിയാട് പഞ്ചായത്തിലെ അഹമ്മദ് വേലംപാടി റോഡിന് 25 ലക്ഷം, എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ വേലങ്ങപാടം നിർമ്മാണത്തിന് 30 ലക്ഷം, എറിയാട് ഗ്രാമപഞ്ചായത്തിലെ എസ് എൻ നഗർ റോഡ് നിർമ്മാണത്തിന് 40 ലക്ഷം രൂപയും വ വകയിരുത്തി.
എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ കുഞ്ഞെയ്നി മലബാർ ഗിരിജപാലം ലിങ്ക് റോഡ് നിർമ്മാണത്തിനും കാന നിർമ്മാണത്തിലുമായി 40 ലക്ഷം, എറിയാട് ഗ്രാമപഞ്ചായത്തിലെ എംഇഎസ് റോഡ് നിർമ്മാണത്തിന് 50 ലക്ഷം, കയ്പ്പമംഗലം ഗ്രാമപഞ്ചായത്തിലെ മാഞ്ഞാക്കൽ അപ്പു റോഡ് നിർമ്മാണത്തിന് 25 ലക്ഷം, എന്നിവയും സംസ്ഥാന ബജറ്റിലെ കയ്പ്പമംഗലം നിയോജക മണ്ഡലത്തിനായുള്ള വികസന പദ്ധതികളിൽ ഇടംപിടിച്ചു.
നമ്മുടെ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തിന് അർഹതപ്പെട്ട അവകാശങ്ങൾ ഹനിക്കപ്പെടമ്പോഴും
നവകേരള സൃഷ്ടിക്കായി പേരാടുന്ന രണ്ടാം പിണറായി സർക്കാറിന്റെ ഈ ജനകീയ ബജറ്റ് സമസ്ഥ മേഖലകളേയും തൊട്ടറിഞ്ഞതും നമ്മുടെ മണ്ഡലത്തിന് ആവശ്യമായ പരിഗണന നൽകുന്നതുമായ ബഡ്ജറ്റാണെന്നും.കേരള സമൂഹത്തിന് ഏറെ പ്രയോജനപ്രദമാകുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അഭിപ്രായപ്പെട്ടു.
- Log in to post comments