പ്രീ-തരംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഐ എച്ച് ആര് ഡിയുടെ തരംഗ് 2026 ടെക്നോ ഫെസ്റ്റിന്റെ മുന്നോടിയായി നടത്തിയ പ്രീ-തരംഗ് ഫെസ്റ്റ് പ്രിന്‍സിപ്പല്‍ ആര്.ആശ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വിഭാഗം അധ്യാപിക ജി.എസ് അര്‍ച്ചന അധ്യക്ഷയായി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് അരങ്ങേറി. നിര്‍മ്മിതബുദ്ധി - റോബോട്ടിക്സ് മേഖലകളില്‍ മത്സരങ്ങള്‍ നടത്തി. ഫെസ്റ്റിന്റെ ഭാഗമായി ഹാം റേഡിയോ, സോളാര്‍ ഉപകരണങ്ങള്‍, ഡ്രോണുകള്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സ്റ്റെബിലൈസറുകള്‍, കാറുകളുടെ എഞ്ചിന് ഭാഗങ്ങള്‍, നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രൊജക്ടുകള്‍, പ്ലോട്ടര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന എക്സിബിഷനും നടന്നു. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായ ആര്.രാജേഷ്, ലൂണാമ്മ ജോസഫ്, ജി.മനോജ്, എം.മഹിജ, ഷമി മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments