Skip to main content

ലൈഫ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2025 സെപ്തംബര്‍ മുതല്‍ 2026 ജനുവരി വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രവും, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും പകര്‍പ്പും, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ മൊബൈല്‍ നമ്പറും സംഹിതം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ ഫെബ്രുവരി 11 ന് മുമ്പായി നേരിട്ട് ഹാജരാക്കണം.  നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് സഹിതം രേഖകള്‍ ഓഫീസില്‍ എത്തിക്കണം.
 

date