Post Category
പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (PM-SYM) രജിസ്ട്രേഷന് ക്യാമ്പ് ജനുവരി 31 ന്
18 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികള്‍ക്കുള്ള പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (PM-SYM) രജിസ്ട്രേഷന് ക്യാമ്പ് ജനുവരി 31 ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് കാസര്‍കോടില്‍ നടക്കും. ആധാര്‍ കാര്‍ഡ്, സേവിംഗ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം തൊഴിലാളികള്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് PMSYM-Â അംഗത്വം സ്വീകരിക്കാം. EPF, ESI, CSIC അംഗത്വമില്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും ടി സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) അറിയിച്ചു. ഫോണ്‍ - 04994 257850, 04672204602, 04994 256 950, 8547655263, 8547655762.
date
- Log in to post comments