Post Category
ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ്
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ജി.ഐ.എസ്. ലാബിലേക്ക് ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. ഉദ്യോഗാർഥികൾ അപേക്ഷയും അനുബന്ധരേഖകളുമായി ഫെബ്രുവരി 7 രാവിലെ 10ന് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ എത്തിച്ചേരണം. കൂടുതൽവിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com.
പി.എൻ.എക്സ്. 429/2026
date
- Log in to post comments