Skip to main content
..

ഹെല്‍ത്തി കേരള ക്യാമ്പയിന് തുടക്കമായി

  ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായുള്ള ആരോഗ്യ വണ്ടി പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. ചിന്നക്കട ബസ് സ്റ്റാന്‍ഡില്‍  എം മുകേഷ് എംഎല്‍എ  ഫ്‌ളാഗ് ഓഫ്  നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ഷീജ അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. എക്‌സിബിഷനും ആരോഗ്യ പരിശോധനകളും സംഘടിപ്പിക്കും. ആരോഗ്യവകുപ്പ് സേവനങ്ങള്‍, ആരോഗ്യമേഖലയിലെ   വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ, പോസ്റ്ററുകള്‍ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്രയുടെ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.   ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍ പദ്ധതി വിശദീകരണം നടത്തി.   ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആര്‍.ശ്രീഹരി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലെനിന്‍ ഫെറിയ,   ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date