വിമുക്ത ഭടډാര്‍ക്ക് ജോലി ഒഴിവ്
ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്‍റ്, ഇമിഗ്രേഷന്‍ സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികകളിലേക്ക് വിമുക്തഭടډാര്‍ക്ക് അപേക്ഷിക്കാം. ഇമിഗ്രേഷന്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായി മിലിട്ടറി സര്‍വീസില്‍ നിന്നും പിരിഞ്ഞവരായിരിക്കണം. 12-ാം ക്ലാസ്/തത്തുല്യ യോഗ്യത, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം എന്നിവയും ഉണ്ടായിരിക്കണം. ഇമിഗ്രേഷന്‍ സപ്പോര്‍ട്ട് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എന്‍സിഒ റാങ്കില്‍ പിരിഞ്ഞവരായിരിക്കണം. 10-ാം ക്ലാസ്/തത്തുല്യ യോഗ്യത, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം എന്നിവയുമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ രേഖകളുമായി ഈ മാസം 15ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222104.
(പിഎന്‍പി 3671/17)
- Log in to post comments