Skip to main content
സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ അഡീഷണല്‍ സി.ഇ.ഒ നിഷിത ഉപാധ്യായ്‌യുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗം

വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം: സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ജില്ല സന്ദര്‍ശിച്ചു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ അഡീഷണല്‍ സി.ഇ.ഒ നിഷിത ഉപാധ്യായ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. യോഗ്യരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍പട്ടികയില്‍ നിന്നും വിട്ടുപോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ പറഞ്ഞു. ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് ഇ.ആര്‍.മാര്‍ക്ക് നിര്‍ദേശം നല്‍കി. എസ്.ഐ.ആര്‍മായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇ.ആര്‍.ഒമാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ്, ആര്‍ ശ്രീലത, കെ.എച്ച് മുഹമ്മദ് നവാസ്, എം ബിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ ഹിയറിംഗ് നടക്കുന്ന ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലെ സെന്ററുകളില്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്സര്‍വര്‍ സന്ദര്‍ശനം നടത്തി.

 

date