Skip to main content

പത്തനംതിട്ട നഗരസഭയില്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം

മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തനം പത്തനംതിട്ട നഗരസഭയില്‍ തുടങ്ങി. രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും ശുചിമുറി മാലിന്യം ഉള്‍പ്പെടെ റോഡരികില്‍ ഒഴുക്കുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കാനാണ് രാത്രികാല സ്‌ക്വാഡെന്ന്  നഗരസഭ അധ്യക്ഷ സിന്ധു അനില്‍ പറഞ്ഞു. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ രണ്ട് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.  ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രികാല സ്‌ക്വാഡ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി 25000 രൂപയുടെ പിഴ ഈടാക്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി വിനോദ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സതീഷ്,  ഇ കെ മനോജ് , അജിത് കുമാര്‍, കാവ്യ കല, അനീന, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date