Skip to main content

തൊഴില്‍ പരിശീലനം

  കുടുംബശ്രീമിഷന്‍മുഖേന ഗ്രാമീണമേഖലയിലെയുവജനങ്ങള്‍ക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭിക്കുന്ന കോഴ്‌സുകള്‍ ആരംഭിക്കും. എസ്.എസ്.എല്‍.സിയും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം.    പ്രായപരിധി: 18-35 വയസ്. കോഴ്‌സ്ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠനസാമഗ്രികള്‍ എന്നിവ സൗജന്യം. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റും ലഭ്യമാക്കും.  
ഗ്രാഫിക് ഡിസൈനര്‍ സര്‍വീസ്, എക്‌സിക്യൂട്ടീവ് ഡെമ്മി ഷെഫ് ഡിപ്പാര്‍ട്ടി ഫാഷന്‍ ഡിസൈനിംഗ്, ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വഴി എ ഐ ഡെവലപ്പര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ബി.ഐ.എം മോഡുലര്‍, ടൈലറിംഗ്, ഓട്ടോമോട്ടീവ് പാര്‍ക്കിംഗ് അസിസ്റ്റന്റ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡ്രോണ്‍ ഡെവലപ്പര്‍ തുടങ്ങിയ കോഴ്‌സുകളുമുണ്ട്.  വിവരങ്ങള്‍ക്ക്: കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, കുടുംബശ്രീ സിഡിഎസ്. ഫോണ്‍:   04742794692, 8606096060.
 

 

date