Skip to main content

കേരളലോത്സവം: കലാ-കായിക പ്രതിഭകളെ പ്രഖ്യാപിച്ചു

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിൽ ശാസ്താംകോട്ട ബ്ലോക്കിലെ പാർവ്വതി എസ് ഉദയൻ കലാതിലകവും,  മുഖത്തല ബ്ലോക്കിലെ ആനന്ദഭൈരവും കലാപ്രതിഭയുമായി. സീനിയർ ബോയ്സ്/ഗേൾസ്  വിഭാഗത്തിൽ അഞ്ചൽ ബ്ലോക്കിലെ വിദ്യാർത്ഥികളായ ഇ അശ്വിൻ, ആർ എസ് ശ്രീലക്ഷമി എന്നിവർ കായിക പ്രതിഭകളായി. പുരുഷ വിഭാഗത്തിൽ അഭിമന്യൂ എസ് രാജ് (ശാസ്താംകോട്ട ബ്ലോക്ക്), ഹാൽവി.എസ്. വിജ് (ഓച്ചിറ ബ്ലോക്ക്) എന്നിവരും വനിതാ വിഭാഗത്തിൽ എൽ സ്നേഹദാസ് (ഇത്തിക്കര ബ്ലോക്ക്), ഡി ശ്രുതി രാജ് (ചിറ്റുമല ബ്ലോക്ക്) എന്നിവരും കായിക പ്രതിഭകളായി.

date