Post Category
കള്ള് ഷാപ്പ് ഓണ്‍ലൈന്‍ വില്‍പന
ജില്ലയില്‍ 2026 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പന ഫെബ്രുവരി ആറിന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വില്‍പനയാണ് നടത്തുന്നത്. ഒറ്റതവണ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വിവരം ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873.
date
- Log in to post comments