Skip to main content

ഭിക്ഷാടകര്‍ക്ക് പുനരധിവാസം ഒരുക്കി

നിലയ്ക്കലിലും പമ്പയിലും കണ്ടെത്തിയ ഭിക്ഷാടകരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. റാന്നി മാര്‍ ബസേലിയോസ് ഗ്രിഗോറീസ് മേഴ്സി ഹോം, അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ, നിലയ്ക്കല്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭിക്ഷാടകരുടെ സാന്നിധ്യം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലഭ്യമായ തിരിച്ചറിയല്‍ രേഖകളും വ്യക്തിഗത വിവരങ്ങളും ശേഖരിച്ച് ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചു.
 

date