സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍
രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. ബിരുദധാരികള്‍ക്ക് മുന്‍ഗണന. പ്രായപരിധി:18-35. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ സ്റ്റൈപന്റും കെഎസ്ആര്‍ടിസി കണ്‍സെഷനും ലഭിക്കും. ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് (മലയാളം, ഇംഗ്ലീഷ്) വിഷയങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കും.
ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 28ന് മുന്‍പ് തിരുവനന്തപുരം മണ്ണന്തല സര്‍ക്കര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471-2543441, 7012135122.
- Log in to post comments