Post Category
വോട്ടിംഗ് മെഷീന് പരിചയപ്പെടാന്‍ അവസരം
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തുന്നതിന് പത്തനംതിട്ട കലക്ടറേറ്റില്‍ ഇ.വി.എം ഡെമോന്‍സ്ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ സെന്റര്‍ പ്രവര്‍ത്തിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, വിവിപാറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനവും അവ സംബന്ധിച്ച സംശയ നിവാരണവും ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ഡെമോന്‍സ്ട്രേഷന്‍ സെന്ററില്‍ നിന്നും ലഭ്യമാകുമെന്ന് ഇലക്ഷന് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ് അറിയിച്ചു.
ജില്ലാതല ഇലക്ഷന് നോഡല്‍ ഓഫീസര്‍ കെ.എസ് സിറോഷ് , ഇലക്ഷന് ഡെപ്യുട്ടി തഹസില്‍ദാര്‍ ജോസഫ് കാര്‍ഡോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments