സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഭിമുഖം ഫെബ്രുവരി 13ന്
ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍) തസ്തികയിലേക്ക് വനിതകള്‍ക്ക് നിയമനം നടത്തുന്നു. ഒഴിവ് ഒന്ന്. പ്രായപരിധി: 25-45. ഹോണറേറിയം : 32,000 രൂപ. യോഗ്യത: നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി / സോഷ്യല്‍ സയന്‍സ് /സൈക്കോളജി വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാസ്റ്റേര്‍സ് ബിരുദം നേടിയതും സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരേതര പദ്ധതികള്‍/പ്രോഗ്രാമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഭരണപരമായ തസ്തികയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ വനിത. അതേ സംവിധാനത്തിനുള്ളിലോ പുറത്തോ കുറഞ്ഞത് ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന.
ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍രേഖ, ആധാര്‍കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 13 രാവിലെ 11.30ന് പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
അപേക്ഷയുടെ മുകളില്‍ 'സെന്റര്‍ അഡിമിനിസ്‌ട്രേറ്റര്‍ തസ്തിക- അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2329053.
- Log in to post comments