Skip to main content

വനിത സെക്യൂരിറ്റി ഗാര്‍ഡ് അഭിമുഖം ഫെബ്രുവരി 13ന്

ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നു. ഒഴിവ്: 3, പ്രായപരിധി: 35-55. ഹോണറേറിയം:12000 രൂപ.
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. സെക്യൂരിറ്റി ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കായികക്ഷമത അഭിലഷണീയം. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
ഫോട്ടോ പതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 13 രാവിലെ 11.30 ന്  പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
അപേക്ഷയുടെ മുകളില്‍ 'സെക്യൂരിറ്റി ഗാര്‍ഡിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.  ഫോണ്‍ : 0468 2329053.
 

date