Skip to main content

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ അഭിമുഖം ഫെബ്രുവരി 13ന്

ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് വനിതകളെ നിയമിക്കുന്നു.  ഒഴിവ്: 3. പ്രായപരിധി: 25-45, ഹോണറേറിയം: 12,000 രൂപ
യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍  കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള  പ്രവൃത്തി പരിചയം (രണ്ട് വര്‍ഷം). പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഫോട്ടോപതിച്ച ബയോഡേറ്റ, തിരിച്ചറിയല്‍രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 13 രാവിലെ 11.30 ന് പത്തനംതിട്ട ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. അപേക്ഷയുടെ മുകളില്‍ 'മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പറിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0468 2329053.
 

date