Post Category
കാര്യറ സര്‍ക്കാര്‍ എല്‍ പി സ്കൂളിന് പുതിയ കെട്ടിടം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും
കാര്യറ സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഫെബ്രുവരി ആറ് രാവിലെ 10.30 ന് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര് ലതാദേവി, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം മഞ്ജു, വൈസ് പ്രസിഡന്റ് ജെ സജീവ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗം മീര ആര് നായര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments