Skip to main content

മെഗാ തൊഴില്‍ മേള    ഫെബ്രുവരി 7ന്

  വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴില്‍ മേള  ഫെബ്രുവരി 7ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍  സംഘടിപ്പിക്കും.  ധനകാര്യ വകുപ്പ് മന്ത്രി   കെ എന്‍ ബാലഗോപാല്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. 66000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്.  ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കരുനാഗപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗ്, ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമണ്‍ എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം  എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കും.  പ്രദേശിക തൊഴില്‍ അവസരങ്ങള്‍ക്കുള്ള അഭിമുഖങ്ങള്‍ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലുമാണ്  നടത്തുക.  പ്ലസ് ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രങ്ങള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷന്‍,   www.knowledgemission.kerala.gov.in , DWMS പോര്‍ട്ടല്‍.  
 
   
 

date