Post Category
യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാനവാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-40 വയസ്. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. Youth Wellbeing and Lifestyle Transformations: Emerging Trends, Prospects and Challenges വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. ബയോഡേറ്റയും ഫോട്ടോയും സഹിതമുള്ള അപേക്ഷ ksycyouthseminar@gmail.com ലോ സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിലോ ഫെബ്രുവരി 18 നകം ലഭ്യമാക്കണം. ഫോണ്‍: 8086987262, 0471 2308630.
date
- Log in to post comments