Skip to main content

ജില്ലാതല പരിസ്ഥിതി സെമിനാര്‍   ഫെബ്രുവരി 7 ന്

ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിസ്ഥിതി സെമിനാര്‍ ഫെബ്രുവരി 7, ശനി രാവിലെ 10 മണിക്ക് പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും.
ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷം നടപ്പാക്കിയ പരിസ്ഥിതി പുനഃസ്ഥാപന  പ്രവര്‍ത്തനം സെമിനാറില്‍ അവതരിപ്പിക്കും. ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ജില്ലാതല പ്രശ്‌നോത്തരി,  ഉപന്യാസ മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്യും. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date