Post Category
ദേശീയ സെമിനാര്‍
സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. യൂത്ത് വെല്‍ബീയിംഗ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് : എമര്‍ജിംഗ് ട്രെന്‍ഡ്‌സ്, പ്രോസ്‌പെക്ടസ് ആന്‍ഡ് ചലഞ്ചസ് എന്നതാണ് വിഷയം. സെമിനാറില്‍ പങ്കെടുക്കേണ്ടവര്‍ ഫെബ്രുവരി 18 നകം ബയോഡേറ്റയും ഫോട്ടോയും ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ksycyouthseminar@gmail.com മെയില്‍ ഐഡിയിലോ വികാസ് ഭവനിലുളള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനെയോ നല്‍കാം. ഫോണ്‍ : 8086987262, 0471 2308630.
date
- Log in to post comments