Post Category
എന്‍ട്രന്‍സ് പരിശീലനം
മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വര്‍ഷവും 10,000 രൂപ വീതം അനുവദിക്കുന്ന വിഷന്‍ പദ്ധതിയിലേക്കാണ് അപേക്ഷിക്കേണ്ടത്.
സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എല്‍സി തത്തുല്യം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ പത്താം ക്ലാസ്സില്‍ യഥാക്രമം എ2, എ ഗ്രേഡുളള സിബിഎസ് ഇ, ഐസിഎസ് ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷികവരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ഫെബ്രുവരി 28 വൈകിട്ട് അഞ്ചുവരെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍ : 04682322712.
date
- Log in to post comments