Skip to main content

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനത്തിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും. 90 ദിവസത്തേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫെബ്രുവരി 10 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.   ഫോണ്‍. 0468 2322762.
 

date