Post Category
നാടന്‍ പാട്ട് മത്സരം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃതത്തില്‍ നടന്ന മണിനാദം ജില്ലാതല നാടന്‍ പാട്ട് മത്സരം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനവും സമ്മാന വിതരണവും ടൗണ്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ ഏബ്രഹാം അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാ ദേവി , അവളിടം ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി ദീപ, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ഫാത്തിമ, റാന്നി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എസ് അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. ഗോള്‍ഡന്‍ വോയ്‌സ്, യുവാ ക്ലബ്ബ് പരുമല, അവളിടം ക്ലബ്ബ് ഇരവിപേരൂര്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് `സ്ഥാനം നേടി 25000, 10000 , 5000 രൂപ സമ്മാനതുകയ്ക്ക് അര്‍ഹരായി.
date
- Log in to post comments