Skip to main content

ദേശീയ പരിസ്ഥിതി സമ്മേളനം: ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കും

ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കും.   ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്.

എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണവും ഉള്‍പ്പെടുത്താം. ക്യാമറയിലും മൊബൈല്‍ഫോണിലും പകര്‍ത്തിയതുള്‍പ്പെടെയുള്ള ചിത്രങ്ങളും റീലുകളും എന്‍ട്രികളായി അയക്കാം. www.haritham.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് എന്‍ട്രികള്‍ അയയ്ക്കേണ്ടത്. മത്സരം സംബന്ധിച്ച നിയമാവലി വെബ്സൈറ്റില്‍ ലഭ്യമാണ്.

date