Skip to main content

സംരംഭകത്വ വികസന ശില്പശാല നടത്തി

മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാധ്യതകളും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിനുള്ള അവസരങ്ങളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച 'മേഖലാതല സംരംഭകത്വ വികസന ശില്പശാല ലക്ഷ്യ 2026' മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ശില്പശാലയിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം.സി. റെജില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ. ഡി. ഷെന്‍ കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിജു കെ. വര്‍ഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രമ എസ്. ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ. സിന്ധു ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ശില്പശാലയുടെ ആദ്യ ദിനത്തില്‍ മൃഗസംരക്ഷണ മേഖലയിലെ സംരംഭ വികസന ആശയങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ഡോ. അവിനാഷ് കുമാര്‍, ഡോ. ഡോളസ് എഫ്രൈം എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ മൃഗസംരക്ഷണ രീതികള്‍, മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ച് സബാ നസിമുദ്ദീന്‍ ക്ലാസ് നയിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക സഹായ പദ്ധതികളെക്കുറിച്ച് രാജേഷ് കെ. എസ്. വിശദീകരണം നല്‍കി.

രണ്ടാം ദിനത്തില്‍ മാംസം, മുട്ട, പാല്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം, ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയന്ത്രണം, വിപണന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. ഡോ.സതു ടി., ഡോ.ഹരികൃഷ്ണന്‍, ഡോ. ജോണ്‍ അബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വിശദമായ അവതരണങ്ങള്‍ നടത്തി.

വിപണന തന്ത്രങ്ങളും ബ്രാന്‍ഡിംഗ് സംവിധാനങ്ങളും സംബന്ധിച്ച് പ്രദീപ് സുബാഷ് ക്ലാസ് അവതരിപ്പിച്ചു. പരിസ്ഥിതി നിയമങ്ങള്‍, മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രീത എ.എം. വിശദീകരിച്ചു. സംരംഭകര്‍ക്ക് ലഭ്യമായ വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളെക്കുറിച്ച്  അരുൺ അവബോധന ക്ലാസ് നയിച്ചു.

ശില്പശാലയുടെ ഭാഗമായി കര്‍ഷകര്‍ക്കായി ഫാം ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും നടത്തി.

date