Post Category
ഹരിതകേരളം മിഷന്‍ : ഫോട്ടോഗ്രാഫി, റീല്‍സ് മത്സരം ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ സ്വീകരിക്കും
ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹരിതകേരളം, വെള്ളം, വൃത്തി, വിളവ് വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്. എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണവും ഉള്‍പ്പെടുത്താം. കാമറയിലും മൊബൈല്‍ഫോണിലും പകര്‍ത്തിയതുള്‍പ്പെടെയുള്ള ചിത്രങ്ങളും റീലുകളും എന്‍ട്രികളായി അയക്കാം. സമ്മാനാര്‍ഹര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും ലഭിക്കും. വെബ്‌സൈറ്റ് : www.haritham.kerala.gov.in ഫോണ്‍ : 9447587632
date
- Log in to post comments