Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സര്‍വോദയപക്ഷം പ്രമാണിച്ച്  ഫെബ്രുവരി ഒമ്പത് മുതല്‍ ഫെബ്രുവരി 14 വരെ  ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്.  കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട് , സില്‍ക്ക് സാരി, സില്‍ക്ക്  ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍  തുടങ്ങിയവ ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ ലഭ്യമാണ്.  സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍, ബാങ്ക്/  പൊതുമേഖല സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്ക്  ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസിന്  പലിശരഹിത ക്രഡിറ്റ്  സൗകര്യമുണ്ട്.  
ഖാദി ടവര്‍ ഇലന്തൂര്‍ -8113870434
അബാന്‍ ജംഗ്ഷന്‍,  പത്തനംതിട്ട  - 9744259922
റവന്യൂടവര്‍  അടൂര്‍ -6238547923
ചേത്തോങ്കര  - റാന്നി - 9539606033

 

date