Post Category
റാന്നി മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന്
റാന്നി മണ്ഡലത്തിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം രാവിലെ 9.30, കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടം രാവിലെ 10.30, വരവൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ പുതിയ കെട്ടിടം ഉച്ചയ്ക്ക് 11.30, വടശേരിക്കര സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടം ഉച്ചയ്ക്ക് 12.30 നും മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments