Skip to main content

മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി റ്റി എബ്രഹാം അധ്യക്ഷനായി. ജല അതോറിറ്റിയുടെ കറുത്തോടി പാതിക്കാട് ലൈനില്‍ കവുങ്ങോടി ഭാഗത്ത് വാല്‍വ് സ്ഥാപിക്കണമെന്ന ആവശ്യം സമിതിയില്‍ ഉയര്‍ന്നു.
കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹനന്‍, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍ പൈക്കര, മല്ലപ്പള്ളി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കോശി പി സക്കറിയ, ഷെറി തോമസ,് ഹബീബ് മുഹമ്മദ്, എം എം ബഷീര്‍കുട്ടി, തോമസ് മാത്യു, സിറാജ് ചുങ്കപ്പാറ, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍, ജേക്കബ് കെ ഇരണക്കല്‍, എ എച്ച് അന്‍സാരി, ശശികുമാര്‍ ചെമ്പുകുഴി,  വി എസ് സോമന്‍, വിവിധ വകുപ്പുകളിലെ താലൂക്ക്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date