Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ഐ.യു.എം.എല്‍ ജില്ലാ സെക്രട്ടറി എം എച്ച് ഷാജി അധ്യക്ഷനായി. സുബല പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനത്തിന് പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ അനുവദിച്ചതായും നിര്‍മാണം പുരോഗമിക്കുന്നതായും യോഗത്തില്‍ അറിയിച്ചു.  കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, ഭൂരേഖാ തഹസില്‍ദാര്‍ ഷൈനി പി വര്‍ഗീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മാത്യു ജി.ഡാനിയേല്‍, അജീസ് മുഹമ്മദ്, എ എസ് എം ഹനീഫ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date