Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പ്ലസ് വൺ പഠനത്തോടൊപ്പം മെഡിക്കൽ/ എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന വിഷൻ പദ്ധതിയുടെ 2025- 26 വർഷത്തിലെ രണ്ടാംഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവർക്കും , സിബിഎസ്ഇ / ഐ സി എസ് സി പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ യഥാക്രമം എ 2/ എ ഗ്രേഡുകൾ ലഭിച്ചവർക്കും ആണ് അവസരം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതിയിൽപെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ടുമാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും പരിഗണിക്കും. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ, എസ്എസ്എൽസി/ സിബിഎസ്ഇ / ഐസിഎസ്ഇ സർട്ടിഫിക്കറ്റ്, ജാതി / വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ഫീസ് ഒടുക്കിയതിന്റെ രസീത് എന്നിവ സഹിതം ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.

date