Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടക്കൊച്ചിയിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാനേജർ തസ്തികയിലേക്കും പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് പ്രൊവൈഡർ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവർ ഫെബ്രുവരി 18-നകം hr.kerala@hlfppt.org എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്.
ഫോൺ : 9447750004

date