അപേക്ഷ ക്ഷണിച്ചു
നാഷണൽ ആയുഷ് മിഷൻ മുഖേന ആയുഷ് വകുപ്പിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസ്സായ കമ്പ്യൂട്ടർ (പരിജ്ഞാനംഎം.എസ് ഓഫീസ്) യോഗ്യതയുള്ളവർക്ക് മൾട്ടിപർപ്പസ് വർക്കർ (ജനനി) തസ്തികയിലേക്ക് അപേക്ഷിക്കാം. കേരള സർക്കാർ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമയാണ് ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 40 വയസ്സ് കവിയരുത്.
താല്പര്യമുള്ളവർ സൈറ്റിൽ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുടെ (വയസ്സ്, യോഗ്യത) സ്വയം സാക്ഷ്യപെടുത്തിയ കോപ്പികൾ സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകിട്ട് 5നകം തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2919133
- Log in to post comments