Skip to main content

ശ്രീനാരായണ കോളേജ്  ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടി

 

കണ്ണൂര്‍ ശ്രീനാരായണ കോളേജ് ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നം 50 ലക്ഷവും സംസ്ഥാന കായിക വകുപ്പിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കാലതാമസമില്ലാതെ  ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങണമെന്ന് കായിക വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിര്‍ദേശം നല്‍കി

date