Post Category
പ്രവാസി വോട്ട്: അപേക്ഷ നൽകിയവർ വിവരം അറിയിക്കണം
അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിൽ 6 എ പ്രകാരം പ്രവാസി വോട്ടിന് അപേക്ഷ നൽകിയവർ വോട്ട് ഏത് ബൂത്തിലേക്കാണ് ചേർക്കേണ്ടതെന്ന വിവരം നാട്ടിലെ ബന്ധുക്കൾ മുഖേന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറായ കലക്ടറേറ്റിലെ എൽഎ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ എത്രയും പെട്ടെന്ന് അറിയിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിൽ ബൂത്ത് നമ്പർ രേഖപ്പെടുത്തി നൽകിയാൽ മതിയാവും. ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുവാൻ വോട്ടർമാർ സഹകരിക്കണമെന്ന് ഇ ആർ ഒ അറിയിച്ചു.
date
- Log in to post comments