അക്ഷരം ആരോഗ്യം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഗവ ടീച്ചേര്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍ സ്‌കൂളിലെ എല്‍ പി വിഭാഗം കുട്ടികള്‍ക്കുള്ള ആരോഗ്യ പരിശോധന നടത്തിയാണ് ജില്ലയില്‍ അക്ഷരം ആരോഗ്യം പദ്ധതിക്ക് തുടക്കമായത്. പരിശോധന നടത്തിയ കുട്ടികള്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു. അഴീക്കോട് സി എച്ച് സി യിലെ മെഡിക്കല്‍ ടീം ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി. കുട്ടിക്കാലം മുതല്‍ തന്നെ ശരിയായ ആരോഗ്യ ശീലങ്ങളും ആരോഗ്യ ബോധവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ദീപേഷ്, കണ്ണൂര്‍ അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ എന്‍ സുജിത്, ഗവ. ടി ടി ഐ ഫോര്‍ മെന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി അഞ്ജന, ഡയറ്റ് പ്രതിനിധി കെ.ബീന, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ ടി.കെ, അഴീക്കോട് സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ഉണ്ണികൃഷ്ണന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ആര്‍ ബി എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം മാനേജര്‍ വിപിന, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments