മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്‌കൂളുകളെ അനുമോദിച്ചു
ദേശീയ സമ്പാദ്യ പദ്ധതി കണ്ണൂര്‍ ജില്ലാ കാര്യാലയത്തിന് കീഴില്‍ സ്റ്റുഡന്റസ് സേവിംഗ്സ് സ്‌കീമില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്‌കൂളുകളെ അനുമോദിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ്. മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ്, യു.പി വിഭാഗത്തില്‍ ശാരദാ വിലാസം യു.പി.സ്‌കൂള്‍, എല്‍.പി വിഭാഗത്തില്‍ സെന്റ് പീറ്റേഴ്‌സ് എല്‍.പി.സ്‌കൂള്‍ എന്നിവരാണ് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളുകള്‍. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല, തളിപ്പറമ്പ സൗത്ത്, മാടായി ഉപജില്ലകളെ മികച്ച പ്രവര്‍ത്തനം നടത്തിയതിന് അനുമോദിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജയേഷ് അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ് കസ്തൂരി, അസിസ്റ്റന്റ്‌റ് ട്രഷറി ഓഫീസര്‍ വിനോദ് കുമാര്‍, കണ്ണൂര്‍ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുജിത്, സെന്റ് മൈക്കിള്‍സ് പ്രധാന അധ്യാപകന്‍ ഫാ. തോംസണ്‍ ആന്റണി എന്‍.ജെ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് കണ്‍വീനര്‍ ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
(പടം)
- Log in to post comments