Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

കെ എസ് ഡി സി തളിപ്പറമ്പ് സബ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ തളിപ്പറമ്പ് സബ് ഓഫീസും കുടുംബശ്രീ വായ്പാ വിതരണവും ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. 

വഖഫ് ബോര്‍ഡ് സിറ്റിംഗ് മാറ്റി

കണ്ണൂര്‍ പയ്യാമ്പലം പിഡബ്ല്യുഡി റെസ്റ്റ്ഹൗസില്‍ ഫെബ്രുവരി പത്തിന് നടത്താനിരുന്ന കേരളാ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗ് മാറ്റി വെച്ചതായി ഡിവിഷണല്‍ വഖഫ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാഷണല്‍ ലോക് അദാലത്ത്

കണ്ണൂര്‍  ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ താലൂക്ക് നിയമ സേവന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 14 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍, കോടതികളില്‍ എത്താത്ത തര്‍ക്കങ്ങള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍  അഭിഭാഷകര്‍ മുഖേന ബന്ധപ്പെട്ട കോടതികളില്‍ അപേക്ഷിക്കുകയാണെങ്കില്‍ അദാലത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കോടതികളില്‍ എത്താത്ത തര്‍ക്കങ്ങള്‍ അദാലത്തില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 21നകം അപേക്ഷിക്കണം. ഫോണ്‍: ഡിഎല്‍എസ്എ ഓഫീസ്: 0490 2344666,
ടിഎല്‍എസ് സി തലശ്ശേരി: 0490 2993328, ടിഎല്‍എസ് സി കണ്ണൂര്‍: 0497 2940455, ടിഎല്‍എസ് സി തളിപ്പറമ്പ്:  0460 2996309

ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ജൂനിയര്‍ റസിഡന്റ് / ട്യൂട്ടറെ നിയമിക്കുന്നു. എം.ബി.ബി.എസിനൊപ്പം ടിസിഎംസി / കെഎസ്എംസി രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫെബ്രുവരി 13 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in ല്‍ ലഭിക്കും. ഫോണ്‍: 0497 2808125

കെ.എസ്.ആര്‍.ടി.സി ഗവി യാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 13 ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 13 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 16 ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062 നമ്പറുകളില്‍ ബന്ധപ്പെടാം.

date