കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച
കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവ. എൽപി സ്കൂൾ എന്നിവയുടെ പുതിയ കെട്ടിടം ഫെബ്രുവരി 17 ചൊവ്വാഴ്ച പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് പാണപ്പുഴ ഗവ എൽപി സ്കൂളിലും നാല് മണിക്ക് കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂളിലും ഉദ്ഘാടന ചടങ്ങ് നടക്കും. പരിപാടിയിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു ഹൈടെക് കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 3.90 കോടി രൂപയും, എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപയും ഉൾപ്പടെ 4.26 കോടി രൂപയാണ്
അനുവദിച്ചത്. മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ്, പ്രിൻസിപ്പൽറൂം, ക്ലാസ് മുറി, ടോയ്ലറ്റ്, വാഷ് റൂം, സ്റ്റെയർ റൂം സൗകര്യവും, ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികളും, മാത്‍സ് ലാബ്, ടോയ്ലറ്റും, സ്റ്റെയർ റൂം, രണ്ടാം നിലയിൽ രണ്ട് ക്ലാസ് റൂം ഓഡിറ്റോറിയം എന്നിവയുമുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
ഒരു കോടി രൂപ ചിലവിലാണ് പാണപ്പുഴ ഗവ എൽ പി സ്കൂളിന് ഹെടെക് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് ആറ് മുറികളുണ്ട്.
പുതിയ കെട്ടിടം പൂർത്തിയായതിലൂടെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്താനും മികവിന്റെ കേന്ദ്രങ്ങളാക്കി സ്കൂളുകളെ മാറ്റുന്നതിനും സാധിക്കുമെന്നും എം വിജിൽ എം എൽ എ പറഞ്ഞു
- Log in to post comments