Post Category
ഇന്റേണ്‍ഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് (ട്രെയിസ്) പദ്ധതിയുടെ ഭാഗമായി എംബിഎ ബിരുദധാരികളായ പട്ടികജാതിക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത -പിഎസ്‌സി അംഗീകൃത എബിഎ ബിരുദം. കോഴ്‌സ് പഠിക്കുന്നവര്‍ അപേക്ഷിക്കരുത്. പ്രായപരിധി 21-40. 20000 രൂപ ഓണറേറിയം. നിയമന കാലാവധി ഒരു വര്‍ഷം. ജില്ല /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ഓഫീസ് എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 21. വിലാസം : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം - 695033. ഫോണ്‍ : 9400068503.
date
- Log in to post comments