Skip to main content

പി.എസ്.സി ജില്ലാ ഓഫീസ് ശിലാസ്ഥാപനം 22ന്

കാസര്‍കോട് ജില്ലാ പി.എസ്.സി ഓഫീസിന്റെയും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം 22ന് രാവിലെ പത്തിന് അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പി.എസ്.സി ചെയര്‍മാന്‍ ഡോക്ടര്‍ എം.ആര്‍ ബൈജു അധ്യക്ഷതവഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, പി.എസ്.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.                        

date