Skip to main content

വനിതാ കമ്മീഷന്‍ മാധ്യമ ശില്‍പശാല ഫെബ്രുവരി 19 ന് 

കേരള വനിതാ കമ്മീഷന്‍ മാധ്യമ ശില്‍പശാല ഫെബ്രുവരി 19 11ന് പത്തനംതിട്ട എവര്‍ഗ്രീന്‍ കോണ്ടിനെന്റല്‍ ഹാളില്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷയാകും.
കേരള വനിത കമ്മീഷന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട പ്രസ്‌ക്ലബ് എന്നിവ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥയില്‍ വന്ന മാറ്റം സംബന്ധിച്ച് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി എല്‍ അനീഷ  ക്ലാസ് നയിക്കും.
വനിതാ കമ്മീഷന്‍ അംഗങ്ങളായ  അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി കുഞ്ഞായിഷ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി. ജോണ്‍, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി വിശാഖന്‍ എന്നിവര്‍ പങ്കെടുക്കും.

date