Skip to main content
കതിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ മന്ദിരം

കതിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ മന്ദിരം

 

സര്‍ക്കാര്‍ ഓഫീസുകൾ ജനസൗഹൃദമാകണം; സ്പീക്കര്‍ 

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ജനസൗഹൃദമാകണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പറഞ്ഞു. കതിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യങ്ങളിലും പരാതികളിലും സ്വീകരിക്കുന്ന നടപടികളുടെ സുതാര്യത ഉറപ്പുവരുവരുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുജയ അധ്യക്ഷയായി

പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍, കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി പവിത്രന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുധീഷ്, ജില്ലാ പഞ്ചായത്തംഗം എ.കെ ശോഭ, ഗ്രാമപഞ്ചായത്ത് അംഗം പി.വി വിനീത, രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ആര്‍ മധു, രാഷ്ട്രീയ പ്രതിനിധികളായ പി അജിത്, കെ ദിപിന്‍, അഡ്വ. പി.വി സനല്‍കുമാര്‍, ബഷീര്‍ ചെറിയാണ്ടി, വി സത്യലാല്‍, കെ.എം മോഹനവിലാസന്‍, രാംദാസ് കരിമ്പില്‍, വെള്ളോറ നാരായണന്‍, ഓള്‍കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.വി രമേഷ്, ജില്ലാ രജിസ്ട്രാര്‍ എ.ബി സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

date