വോട്ടര്‍മാര്‍ക്ക് ഇ.വി.എം /വി.വി.പാറ്റ് മെഷീനുകളുടെ ബോധവത്ക്കരണം: പോളിങ് സ്‌റ്റേഷന്‍ ലൊക്കേഷനുകളില്‍ പ്രദര്‍ശന ക്യാംപയിനുകള്‍ നടത്തും
വോട്ടര്‍മാര്‍ക്ക് ഇ.വി.എം/വി.വി.പാറ്റ് മെഷീനുകളുടെ ബോധവത്ക്കരണം നല്‍കുന്നതിനായി ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും അനുവദിച്ച ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡെമോണ്‍സ്‌ട്രേഷന്‍ വാനുകള്‍ പോളിങ് സ്‌റ്റേഷന്‍ ലൊക്കേഷനുകളില്‍ പ്രദര്‍ശന ക്യാംപയിനുകള്‍ നടത്തും. ഓരോ നിയോജകമണ്ഡലങ്ങളിലെയും മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുറഞ്ഞത് ഒരു തവണയെങ്കിലും സന്ദര്‍ശനം നടത്തുന്ന തരത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കിയായിരിക്കും മൊബൈല്‍ ഡെമോണ്‍സ്‌ട്രേഷന്‍ വാനുകള്‍ ക്യാംപയിന്‍ നടത്തുക. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തു പഠിക്കുന്നതിനായി ഡി.ടി./ജെ.എസ് റാങ്കില്‍ കുറയാത്ത ഒരു ഡെമോ ഓഫീസര്‍, ഒരു ക്ലാര്‍ക്ക്/സീനിയര്‍ ക്ലാര്‍ക്ക്, ഒരു ക്ലാസ് 4 ജീവനക്കാരന്‍, സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെയും നിയമിക്കും. ഇതിന്റെ ഏകോപനച്ചുമതല അതത് നിയോജക മണ്ഡലങ്ങളിലെ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി.
- Log in to post comments