Skip to main content

ജില്ലാതല അറിയിപ്പുകള്‍

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലാ ആയുര്‍വേദ കോളേജ് വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 528/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 2025 ഡിസംബര്‍ 28 മുതല്‍ പൂര്‍വാഹ്നം പ്രാബല്യത്തില്‍ ഇല്ലാത്ത വിധം 2025 ഡിസംബര്‍ 27ന് അര്‍ധരാത്രി മുതല്‍ റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടടയിലെ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ മെക്കാട്രോണിക്‌സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്‌സ്/മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183 

ഗതാഗത നിയന്ത്രണം

തളിപ്പറമ്പ് ബ്ലോക്കിലെ ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊട്ടയാട് കവല -കുറ്റിപ്പുഴ  റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ കൊട്ടയാട് കവല മുതല്‍ കുറ്റിപ്പുഴ വരെ (2/600 മുതല്‍ 4/540 വരെ) നീളത്തില്‍ ഫെബ്രുവരി 18 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് സംസ്ഥാന റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്  അറിയിച്ചു.

തീയതി നീട്ടി

വിധവകളായ സ്ത്രീകളുടെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മക്കളുടെ വിവിധ ഫീസുകള്‍ക്ക് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 20 വരെ നീട്ടി. ഫോൺ 0497-2700708

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ 175 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12.30 നകം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2749122

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ കെ.എം.എം ഗവ. വനിതാ കോളേജില്‍ ലാപ്‌ടോപ്, ഓള്‍ ഇന്‍ വണ്‍ പ്രിന്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, കണ്ണൂര്‍ കെ.എം.എം ഗവ. വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഫെബ്രുവരി 27 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോണ്‍: 0497 2746175

ക്വട്ടേഷൻ ക്ഷണിച്ചു

ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മത്സ്യവകുപ്പ് പദ്ധതി പ്രകാരം ഏഴോം പട്ടുവം പഞ്ചായത്ത് പരിധിയിൽ  പെരിങ്ങീൽ മുതുകുടയിൽ കുപ്പം പുഴയിൽ മത്സ്യസംരക്ഷണ കേന്ദ്രം നിർമ്മിച്ചു നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് അഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് മുൻപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0497-2731081

date