Skip to main content

ജില്ലാതല അറിയിപ്പുകള്‍

കല്ല്യാശ്ശേരി പോളിടെക്‌നിക് പുതിയ കെട്ടിടം; ഉദ്ഘാടനം വ്യാഴാഴ്ച

കല്ല്യാശ്ശേരി ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നിര്‍മിച്ച ഒന്നാംനില കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാകും. 

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം വ്യാഴാഴ്ച

സംസ്ഥാന കായിക യുവജന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണോദ്ഘാടനം ഫെബ്രുവരി 19 ന് രാവിലെ പത്ത് മണിക്ക് കായിക യുവജനകാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. കെ.വി സുമേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, വൈസ് പ്രസിഡന്റ് ടി ഷബ്‌ന, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ സനോജ്, സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.സി ലേഖ, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ഇ ചലാന്‍ അദാലത്ത് 25ന്
 
മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ റൂറല്‍ പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ഫെബ്രുവരി 25 ന് ഇരിട്ടി ആര്‍ ടി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടക്കും. പല കാരണങ്ങളാല്‍ ചലാന്‍ അടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പോലീസിന്റെയും മോട്ടോര്‍ വകുപ്പിന്റെയും കൗണ്ടറുകള്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലുമണിവരെ പ്രവര്‍ത്തിക്കും. എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴിയോ യുപിഐ ആപ്പ് വഴിയോ ആണ് പിഴ അടയ്ക്കാന്‍ സാധിക്കുക. ഫോണ്‍: 9188963113

അഭിമുഖം

കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ  അന്തിപച്ച മൊബൈല്‍ ഫിഷ് മാര്‍ട്ടിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാനെ ദിവസവേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയില്‍സ്മാനെ കമ്മീഷന്‍ വ്യവസ്ഥയിലും നിയമിക്കുന്നു. കല്ല്യാശ്ശേരി മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ വ്യക്തികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 7025233647

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പരിസ്ഥിതി സൗഹൃദ സോളാര്‍ സ്ട്രീറ്റ് ലൈറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിനും പരിപാലനത്തിനും ആവശ്യമായ ഘടകങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

date