Post Category
നെരുവമ്പ്രം -അപ്ലൈഡ് സയൻസ് കോളേജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം വ്യാഴാഴ്ച
നെരുവമ്പ്രം അപ്ലൈഡ് സയൻസ് ഐ.എച്ച്.ആർ.ഡി കോളേജ് അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫിബ്രവരി 19 ന് ഉച്ചക്ക് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ അറിയിച്ചു.
നിലവിലുളള കെട്ടിടത്തിൻ്റെ ആകെ 397.23 m³ തറവിസ്തീർണ്ണത്തിൽ നാല് ക്ലാസ്സ് മുറികളും ഒരു സ്റ്റെയർ റൂമും അടങ്ങുന്ന കെട്ടിടമാണ് പണിതിട്ടുളളത്. ഇതിനായി സംസ്ഥാന സർക്കാർ 97.5 ലക്ഷം രൂപയാണ് അനുവദിച്ചത്.
date
- Log in to post comments